പശുക്കടവ്: ജനങ്ങളുടെ കുടിവെള്ള സ്രോതസുകളും ജനവാസമേഖലകളും മലിനമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന പന്നി ഫാമിനെതിരെ പരാതിയുമായി പ്രദേശവാസികൾ.ലൈസൻസോ മറ്റു യാതൊരു മാലിന്യസംസ്കരണ സംവിധാനമോ ഇല്ലാതെ പശുക്കടവിൽ നരിവള്ളി ശ്രീനിയെന്നയാൾ 500 ഓളം പന്നികളെയാണ് ഫാമിൽ വളർത്തിയത്.


വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നുള്ള മലിനജലവും മറ്റ് മാലിന്യങ്ങളും പ്രദേശത്തെ ജലസ്രോതസ്സുകളിലേക്ക് നേരിട്ട് ഒഴിക്കിവിടുകയായിരുന്നു.ഇതിനെതിരെ ഡി. വൈ. എഫ്. ഐ മുള്ളൻകുന്ന് മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുകയും തുടർന്ന് കഴിഞ്ഞ ദിവസം ഫാം അടച്ചു പൂട്ടുകയും ചെയ്തു.
ചത്ത പന്നിയെ ഉൾപ്പെടെ തുറസ്സായ സ്ഥലത്ത് വലിച്ചെറിയുകയും അത് അഴുകി ജലസ്രോതസ്സിലേക്ക് ഒഴുക്കി വിടുകയുമാണ് ചെയ്തിരുന്നത്.ഈ വെള്ളമാണ് പ്രദേശത്തെ കുടുംബങ്ങൾ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം ഡി. വൈ. എഫ്. ഐ മുള്ളൻകുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലേക്ക് വെയിസ്റ്റ് കൊണ്ടുപോകുന്ന വാഹനം തടഞ്ഞിരുന്നു. ജനങ്ങളെയും പഞ്ചായത്തിന്റെയും വെല്ലുവിളിച്ചുകൊണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെ ഫാമിന്റെ ഉടമസ്ഥൻ മുന്നോട്ടുപോയ സാഹചര്യത്തിൽ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി. വൈ. എഫ്. ഐ സമരം ഏറ്റെടുത്തത്.
ഇതൊരിക്കലും പന്നി കർഷക്കർക്കെതിരെയുള്ള സമരമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതപ്രശ്നങ്ങൾക്ക് പുല്ല് വില കല്പിക്കുന്ന പന്നിഫാമിന്റെ ഉടമയുടെ ധാഷ്ട്യത്തിനെതിരെയാണ് ഈ സമരമെന്ന് ഡി. വൈ. എഫ്. ഐ പ്രവർത്തകർ പറഞ്ഞു. ഈ ഫാമിനെതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The pig farm was closed and locked; DYFI's agitation against pollution of residential areas was successful