വേളം: നീർത്തടം സംരക്ഷിക്കാൻ വേളം പ്രതിജ്ഞാബദ്ധം. വേളത്ത് നീർത്തട നടത്തം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിലെ നാല് നീർത്തട പ്രദേശങ്ങളെ നേരിൽ കണ്ട് അടുത്ത മൂന്ന് വർഷം നടപ്പിലാക്കേണ്ട തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയാണ് നടത്തം.


നീർത്തട നടത്തം തീക്കുനി - വാച്ചാൽ തോട്ടിൽ ആരംഭിച്ചു. നീർത്തട ജാഥ യിൽ ജനപ്രതിനിധികൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .
നീർത്തട അയൽസഭ, നീർത്തട ഗ്രാമസഭ എന്നിവ ചേർന്നാണ് നീറുറവ സംരക്ഷണവും, ജല സേചന പദ്ധതികളും നടപ്പിൽ വരുത്തുക.കൂടാതെ, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന സുഭിക്ഷ കേരളം പദ്ധതി, വ്യക്തിഗത ആസ്തികളും മറ്റ് ആസ്തികളും സൃഷടിച്ചുള്ള തൊഴിലുറപ്പ് പദ്ധതികൾ നടപ്പിലാക്കുവാനും ലക്ഷ്യമുണ്ട് .
നീർത്തട നടത്തത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങളാണ് സർക്കാരിന് സമർപ്പിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നീർത്തട ജാഥ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദ്ദുള്ള, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. സൂപ്പി മാസ്റ്റർ, സറീന നടുക്കണ്ടി, വി.പി.സുധാകരൻ മാസ്റ്റർ, കെ.കെ.ഷൈനി, കെ.കെ. അന്ത്രു മാസ്റ്റർ, വ്യാപാരി പ്രതിനിധികളായ എം.കെ. അരവിന്ദൻ, ഭാസ്ക്കരൻ, തൊഴിലുറപ്പ് അസി.എഞ്ചിനിയർ ഷംസീറ, ഓവർസിയർമാരായ എൻ. സജീർ, നിധിൻ, പി.പി.റഷിദ്, ടി.കെ. മഹൂദ്, തുടങ്ങിയവർ പങ്കെടുത്തു.
During the watershed walk started in velam