വേളം: ഇന്ത്യയുടെ കായിക രംഗം അന്തർദേശീയ തലത്തിൽ അറിയപ്പെടണമെന്നത് നമ്മൾ ഓരോരുത്തരുടെയും ആഗ്രഹമാണ്. അതിനുവേണ്ടി പ്രാദേശികമായി കായിക പരിശീലന പരിപാടികൾ നടപ്പാക്കണം. അത്തരത്തിൽ കായിക പരിശീലനം ശാസ്ത്രീയമായി നടപ്പിലാക്കിയാൽ മികച്ച മാതൃക സൃഷ്ടിക്കാമെന്ന് വടകര എംപി കെ.മുരളീധരൻ .


മദ്യം, മയക്ക്മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ സംഘടിക്കാൻ കലാ, കായിക മൽസരങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ജനസംഖ്യയും കഴിവും ഉള്ള ഇന്ത്യക്ക് ഫുട്ബാൾ രംഗത്ത് അന്തർദേശീയ തലത്തിൽ സംഭാവന നൽകാൻ കഴിയാത്തത് യഥാർത്ഥ കായികപ്രേമികളെ ദു:ഖിപ്പിക്കുന്നതാണെന്നും എം.പി പറഞ്ഞു.
വേളം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ.അദ്ധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.വി.കുഞ്ഞിക്കണ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദുള്ള, ഇ.കെ. കാസിം, ടി.വി. മനോജൻ, കെ.കെ.അബ്ദുള്ള മാസ്റ്റർ, സി.രാജീവൻ, കെ.രാഘവൻ, ടി.വി.ഗംഗാധരൻ മാസ്റ്റർ, തയ്യിൽ വാസു, യൂസഫ് പള്ളിയത്ത്, കെ.കെ. നഷാദ്, സംഘടക സമിതി ഭാരവാഹികളായ മഠത്തിൽ ശ്രീധരൻ, എ.കെ. ചിന്നൻ, വി.പി.ശശി, ഇ.പി. സലിം സംസാരിച്ചു.
പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. പുത്തലത്ത് നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര എറെ ശ്രദ്ധയാകർഷിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Sports Training; should start locally said .K. Muralidharan.M.P.