വേളം: ഫൈവ് ടു ഫ്ലൈ പദ്ധതി വേളത്തും. അഞ്ചാം ക്ലാസുകാർക്ക് ഇനി പറക്കാം ധൈര്യമായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സർവ്വോത്മുഖ വികസനം ലക്ഷ്യം വെച്ച് വേളം ചെറുകുന്ന് യുപി സ്കൂളിൽ നടപ്പിലാക്കുന്ന ഫൈവ് ടു ഫ്ലൈ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.


പിടിഎ പ്രസിഡണ്ട് കരീം മാങ്ങാട്ട് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.വി പവിത്രൻ പദ്ധതി വിശദീകരണം നടത്തി. വി കെ ആനന്ദൻ, കെ.വി അബ്ദുൽ മജീദ് ക്ലാസ്സെടുത്തു.
എൽ.എസ്.എസ്., യു. എസ്.എസ് വിജയികളെ അനുമോദിച്ചു. സുമ മലയിൽ, ടിവി കുഞ്ഞിക്കണ്ണൻ, കെ സി മുജീബ് റഹ്മാൻ, കെ സിത്താര, രത്നകുമാരി,സി. രാജീവൻ, തായന ശശീന്ദ്രൻ, സി രജീഷ്, അമ്പിളി സുരേഷ്, ആർ.പി രമേശ് സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.എം മുഹമ്മദ് സ്വാഗതവും, കോ-ഓർഡിനേറ്റർ ഇ. സജീവൻ നന്ദിയും പറഞ്ഞു.
Five to Fly, during; 5th graders can now fly.