മരുതോങ്കര: സ്നേഹമായി സ്വാന്തനം. മണ്ണൂരിൽ സ്വാന്തന കേന്ദ്രം തുടങ്ങി. മരുതോങ്കര പഞ്ചായത്തിൽ സാമൂഹ്യരംഗത്ത് പ്രമുഖനായിരുന്ന മണ്ണൂരിലെ കോരങ്കോട്ട് കുഞ്ഞിമൂസ ഹാജിയുടെ സ്മരണാർത്ഥം മണ്ണൂരിൽ സ്വാന്തന കേന്ദ്രം തുറന്നു പ്രവർത്തനമാരംഭിച്ചു.


എസ് വൈ എസ് മണ്ണൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് വടകര എം.പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോരങ്കോട്ട് ജമാൽ അധ്യക്ഷത വഹിച്ചു. ത്വാഹാ തങ്ങൾ, മുത്തലിബ് ഉസ്താദ്, അബൂബക്കർ ഫൈസി,ടി.പി ആലി, സലാം സഖാഫി, അൻവർ സഖാഫി, യുകെ മുഹമ്മദ്, റഫീഖ് സഖാഫി സംസാരിച്ചു.
Self as Love; Swantana Kendra started in Mannur