വേളം: നൂറുകണക്കിന് കർഷകരുടെ സാന്നിധ്യത്തിൽ വേളം പഞ്ചായത്തിലെ മണിമലയിൽ കുറ്റ്യാടി നാളികേര ഭക്ഷ്യ സംസ്കരണ പാർക്കിന് ശിലയിട്ടു. ഉത്സവാന്തരീക്ഷത്തിൽ വ്യവസായ മന്ത്രി പി. രാജീവ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിക്കാൻ സൗഹൃദ അന്തരീക്ഷമാണെന്ന് മന്ത്രി പറഞ്ഞു.


എട്ടുമാസം കൊണ്ട് ഒരു ലക്ഷം പുതിയ സംരംഭം കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരിക്കുകയാണ്. നേരത്തെ സംരംഭകർ ഓഫീസ് കയറിയിറങ്ങുകയായിരുന്നെങ്കിൽ ഇന്ന് സംരംഭകരെ തേടി വ്യവസായ വകുപ്പ് പ്രതിനിധികൾ എത്തുകയാണെന്ന് മന്ത്രി പറഞ്ഞു. കുറ്റ്യാടിയിലും ചെറുകിട സംരംഭങ്ങൾ ആരംഭിക്കണമെന്നും, സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നാളികേര പാർക്ക് യാഥാർത്ഥ്യമാവുന്നതോടെ പ്രദേശത്തെ സമ്പദ്ഘടനയിലും അടിമുടി മാറ്റമുണ്ടാകും. 2024 സാമ്പത്തിക വർഷം മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ എസ് ഐ ഡി സി. എം ഡി എസ്. ഹരികകിഷോർ ആമുഖപ്രസംഗം നടത്തി. മുൻ എംഎൽഎമാരായ പാറക്കൽ അബ്ദുല്ല, കെ കെ ലതിക, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, വേളം പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർപേഴ്സനുമായ നയീമ കുളമുള്ളതിൽ,
ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ, ബിജു പി, എബ്രഹാം, കെ എസ് ഐ ഡി.സി ജിഎം ജി. അശോക് ലാൽ, സംഘാടക സമിതി കൺവീനർ കെ കെ മനോജൻ, സുഭിക്ഷാ ചെയർമാൻ എം കുഞ്ഞമ്മദ്, ബ്ലോക്ക് മെമ്പർ ടിവി കുഞ്ഞിക്കണ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ കെ ദിനേശൻ, വി എം ചന്ദ്രൻ, കെ ടി അബ്ദുറഹ്മാൻ, കെ പി പവിത്രൻ, രാംദാസ് മണലേരി, കെഎം ബാബു, മഹേഷ് പയ്യട, പി പി രാമകൃഷ്ണൻ, ടി മോഹൻദാസ്, ഒ പി അബ്ദുറഹ്മാൻ, കെ കെ മുഹമ്മദ്, ടിവി ഗംഗാധരൻ, കെ പി രാധാകൃഷ്ണൻ സംസാരിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് അനീഷ് സ്വാഗതവും, ജി. ഉണ്ണികൃഷ്ണൻ (കെ എസ് ഐ ഡി സി-ജിഎം ഇൻഫ്ര സ്ട്രക്ചർ) നന്ദിയും പറഞ്ഞു.
വഞ്ചനാവലിയാണ് ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
The park was paved; Business friendly environment in the state.