വേളം: ഓരോ അഞ്ചുവർഷം കഴിയുംതോറും നടപ്പിലാക്കുന്ന സർക്കാരിന്റെ കാർഷിക സെൻസസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വേളത്തും സെൻസസ് ആരംഭിച്ചു. കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആസൂത്രണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന കാർഷിക സെൻസസിനാണ് വേളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായത്.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു നന്തോത്ത് അമ്മത് ഹാജിയുടെ വീട്ടിൽ വെച്ച് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥൻ സി.മോനിഷ് , കൃഷി അസിസ്റ്റന്റ് ശരത് പങ്കെടുത്തു.
Census of Agriculture; Start of Agriculture Census.