വേളം: പെട്രോൾ വാഹനങ്ങളിൽ ഡീസലും പെട്രോളും ചേർന്നുള്ള സമ്മിശ്ര ഇന്ധനം നിറച്ചതായി ആരോപണം. തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ തകരാറിലായതായി പരാതി. പെട്രോളും ഡീസലും കലർന്നതായി ആരോപണം. തുടർന്ന് വേളം പള്ളിയത്ത് ഭാരത് പെട്രോളിയം പമ്പിൽ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു.


പള്ളിയത്ത് ടൗണിനോട് ചേർന്നുള്ള ഭാരത് പെട്രോളിയം പമ്പിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. ഞായറാഴ്ച പമ്പിലേക്ക് ഡീസലുമായി എത്തിയ ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പെട്രോൾ സംഭരണിയിലേക്ക് മാറിനിറച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയ ത്. ഞായറാഴ്ച ഇന്നലെ ഉച്ചവരെ പമ്പിൽ നിന്ന് പെട്രോൾ അടിച്ച ബൈക്ക് മുതൽ കാറു വരെ 100 കണക്കിന് വാഹനങ്ങൾ തകരാറിലായതായാണ് വിവരം.
പമ്പിൽ നിന്ന് ഇന്ധനം നിറച്ചതിനുശേഷം പാതിവഴിയിൽ വാഹനങ്ങൾ നിന്നു പോവുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഇന്ധനം മാറിയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തെ തുടർന്ന് രാത്രി വൈകിയും പമ്പിൽ ഉടമകളും വാഹന യാത്രക്കാരും തമ്മിൽ വലിയ വാക്കേറ്റം നടന്നു. സംഭവത്തിൽ വീഴ്ച സംഭവിച്ചതായി പമ്പ് ഉടമകൾ സമ്മതിച്ചിട്ടുണ്ട്.
The error is serious; Complaint that the fuel has been changed