വേളം: പുതു തിളക്കത്തോടെ വേളം ഗ്രാമപഞ്ചായത്ത്. 'തിളക്കം 23' എന്ന ശീർഷകത്തിൽ വേളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് തുടക്കമായി. പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


ഭിന്നശേഷി വിദ്യാർഥികളെ മാറ്റിനിർത്താതെ അവരും പഠിച്ചുവളർന്ന് നാളെ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ എത്തണമെന്ന് ഉറച്ച ബോധ്യത്തോടെ പ്രവർത്തിക്കണം.
ഭിന്നശേഷി വിദ്യാർഥികൾക്ക് എല്ലാ പിന്തുണയും ഗ്രാമപഞ്ചായത്ത് വാഗ്ദാനം ചെയ്യുന്നതായി പ്രസിഡൻറ് പറഞ്ഞു. ഒപ്പന, ഗാനാലാപനം, നൃത്തം ഉൾപ്പെടെയുള്ള വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. ഇന്ന് വൈകിട്ടാണ് പരിപാടി അവസാനിക്കുന്നത്. ജിനീഷ് കുറ്റ്യാടി മുഖ്യ അതിഥി ആയിരിക്കും.
new shine; Velam village together