വേളം: രാജീവ് ദശലക്ഷം കോളനി വീടുകൾ വില്പന നടത്തിയതിൽ അന്വേഷണം വേണം. വേളം രാജീവ് ദശലക്ഷം കോളനിയിൽ വീടുകൾ അനർഹർ കൈവശപ്പെടുത്തി വില്പന നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ടു വേളം മണ്ഡലം യൂത്ത് ഫ്രണ്ട് (ജേക്കബ്) കമ്മിറ്റി കോളനി പരിസരതത് ധർണ്ണ നടത്തി.


കേരള കോൺഗ്രസ്(ജേക്കബ്)ജില്ല പ്രസിഡണ്ട് കെ പി രാധകൃഷ്ണൻ ധർണ്ണ ഉൽഘാടനം നടത്തി.അനർഹമായി ലഭിച്ച പട്ടയം റദ്ദാക്കി വീടുകൾ പാവപ്പെട്ടവർക്ക് നൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. സലിം പുല്ലടി,പ്രദീപ് ചോമ്പാല,ചക്രപാണി,യൂസഫ് പള്ളിയത്ത് , യു. അബ്ദുല്ല, പി എം, നിസാർ, ഇ.എം സഫീർ സംസാരിച്ചു.
Need to investigate; Irregularity in sale of colony houses