കുറ്റ്യാടി: ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 74ാം വാർഷികം നാടെങ്ങും ആഘോഷിക്കുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവിന്റെ ആഹ്വാനപ്രകാരം ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നത്.


മൊകേരി ഭൂപേഷ് മന്ദിരത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ദേശീയ പതാക ഉയർത്തി.കുറ്റ്യാടി മണ്ഡലം അസി:സെക്രട്ടറി ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, വി വി പ്രഭാകരൻ, എം.പി ദിവാകരൻ, എ.സന്തോഷ് എന്നിവർ സംസാരിച്ചു.
Republic Day; Also in Mokeri Bhupesh Mandir