കായക്കൊടി: രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനമായ ഇന്ന് ഞെട്ടലോടെയാണ് കായക്കൊടി ഉണർന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു പുലർച്ചെ മൂന്നുമണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരിച്ചു വന്നപ്പോൾ കഴുത്തറുത്ത നിലയിലാണ് ഭർത്താവിനെ കണ്ടത്.


ഉടൻ ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടിൽപാലം പോലീസ് ഡോഗ്സ്കോഡുമായി അന്വേഷണം നടത്തുകയും സമീപത്ത് അയൽ വാസിയായ രാജീവിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. വീടിന്റെ പിന്നിലുള്ള വിറകുപുരയിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. ബാബുവിന്റെ വീട്ടിൽ നിന്ന് പോലീസ് നായ നേരെ പോയത് അയൽവാസിയായ രാജീവിന്റെ വീട്ടിലേക്കാണ്.
ഇത് നാട്ടുകാർക്കിടയിൽ കൊലപാതകമാണോ എന്ന സംശയമാണ് ജനിപ്പിക്കുന്നത്. വീട് സന്ദർശിച്ച പഞ്ചായത്ത് ജനപ്രതിനിധികൾ, കായക്കൊടി പ്രദേശത്തെ നാട്ടുകാർ ഉൾപ്പെടെ ഈ സംശയം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം അയൽവാസിയായ രാജീവൻ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചതാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ.
ബാബുവും രാജീവനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യമോ, പ്രശ്നങ്ങളോ ഉണ്ടോ എന്നുള്ളത് പോലീസാണ് അന്വേഷിക്കേണ്ട കാര്യമാണ്. വരും മണിക്കൂറിനുള്ളിൽ കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വരുമെന്നാണ് പ്രതീക്ഷ
Murder? The police dog rushed to the neighbor's house