കാവിലുംപാറ :മലയോര മേഖലയിലെ നിവാസികളുടെ ഏറെ കാലത്തെ സ്വപ്നമായ കായല്‍വട്ടം -നാഗംപാറ റോഡ് തുറന്നു.നാഗംപാറയില്‍ നിന്ന് കാല്‍വട്ടത്തേക്കുള്ള ഒരു ബൈപ്പാസ് റോഡാണിത്. കാവിലുംപാറ പഞ്ചായത്തിലെ കായല്‍വട്ടം -നാഗംപാറ റോഡ് ഇ കെ വിജയന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.


എം എല്‍ എഫണ്ടില്‍ നിന്ന് 30 ലക്ഷവും, ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ്,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രമേശന്‍ മണലില്‍,പഞ്ചായത്ത് അംഗം പുഷ്പ തോട്ടുംചിറ,എ.ആര്‍ വിജയന്‍,രാജി തോട്ടുംചിറ,ബോബി മൂക്കംതോട്ടം,സി എച്ച് ചന്ദ്രന്‍,പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
for the country; Nagampara-Kayalvattam road opened