കായക്കൊടി: യുഡിഎഫ് പ്രക്ഷോഭം ഫലം കണ്ടു. റോഡിനായി 30 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കായക്കൊടി പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി നടത്തിയ പ്രക്ഷോഭ യാത്രയിൽ ഉയർത്തിയ പ്രധാനപ്പെട്ട ഒരാവശ്യമായിരുന്നു തളീക്കര മൂരിപ്പാലം ചങ്ങരംകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നത്.


ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ യു ഡി എഫ് മെമ്പർമാർ ശക്തമായി ഈ ആവശ്യം ഉന്നയിച്ചു. തത്ഫലമായി മെയിന്റനൻസ് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇത് പോലെ മുമ്പ് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് UDF മെമ്പർമാർ ഭരണ സമിതി യോഗം ബഹിഷ്കരിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം ചെയ്തതോടെ 5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ജനകീയ പ്രശ്നങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഭരണ സമിതിയുടെ തെറ്റായ നയം തിരുത്തുന്നത് വരെ യു ഡി എഫ്സമര രംഗത്തു തന്നെയുണ്ടാവുമെന്ന് ചെയർമാൻ ഇ.അബ്ദുൽ അസീസ് മാസ്റ്ററും കൺവീനർ അനന്തൻ കിഴക്കയിലും പറഞ്ഞു.
The result was seen; 30 lakh has been sanctioned for the road