കായക്കൊടി: മലയോരത്തിന്റെ അഭിമാനമായി കായക്കൊടി. 2021- 22 തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള കോഴിക്കോട് ജില്ലയിലെ മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് കായക്കൊടി. ഗ്രാമപഞ്ചായത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ.പി.യും, പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും.


സംസ്ഥാനത്തെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള ജില്ലാ തല സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ മരുതോങ്കര പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം . മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരത്തിന് ജില്ലയിൽ നിന്നും നാല് പഞ്ചായത്തുകൾ തിരഞ്ഞെടുക്കപ്പെട്ടു. മാവൂർ ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം.
കായക്കൊടിക്ക് പുറമേ,മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ എന്നിവയും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 2021- 2022 വർഷത്തെ സംസ്ഥാനത്തെ മികച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിനായി ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോർപ്പറേഷനും നിശ്ചിത സമയത്തിനുള്ളിൽ എൻട്രികൾ ഓൺലൈനായി സമർപ്പിച്ചിരുന്നു.
Mahatma Award; Kayakodi Panchayat to conquer heights