കായക്കൊടി: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പതാകദിനം നാടെങ്ങും വിപുലമായി ആചരിക്കുന്നു.


ഇതിന്റെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 9 ശാഖകളിലും പതാകദിനം ആചരിച്ചു. കരണ്ടോട് ശാഖയിൽ നടന്ന ചടങ്ങിൽ കരണ്ടോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം ഇ സഈദ് പതാക ഉയർത്തി.
വാർഡ് മെമ്പർ അബ്ദുൽ ലത്തീഫ്, ഷാക്കിർ കെ പി, പി കെ കുഞ്ഞമ്മദ് മാസ്റ്റർ, ഇ. മുഹമ്മദ് ബഷീർ, ടി ലിയാഖത്തലി, കെ.ടി മമ്മി ഹാജി, ഹാരിസ് പി കെ, കെ.ടി. അമ്മദ്, ഹമീദ്.ടി, ഫാരിസ് ഇ, കെ.ടി ഹമീദ്, വി കെ ടി അമ്മദ്, എൻ.പി സൂപ്പി പങ്കെടുത്തു.
നാളെ മുതലാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി 28നാണ് സമാപിക്കുന്നത്.
പ്രതിനിധി സമ്മേളനം, വനിതാ സംഗമം, സെമിനാർ, ക്യാമ്പസ് പാർലമെന്റ് എന്നിവ നടക്കും. സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് വെച്ച് ഫെബ്രുവരി 26 ന് വൈകിട്ട് 4:30നാണ് ആരംഭിക്കുക.
സമ്മേളന വിജയത്തിനായി ഗ്രാമപഞ്ചായത്തിലെ ഓരോ മുസ്ലിം ലീഗ് പ്രവർത്തകനും, അഹോരാത്രം പ്രവർത്തിക്കുകയാണ്. കോഴിക്കോട് ജില്ലാ സമ്മേളനം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞാലാണ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുക.
1948 മാർച്ച് 10നായിരുന്നു ഇന്ത്യയിൽ മുസ്ലിം ലീഗ് പാർട്ടി പിറവി കൊണ്ടത്.
കോഴിക്കോട് ജില്ലാ സമ്മേളനത്തിനായുള്ള പതാക ചെന്നൈയിൽ വെച്ച് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീനിൽ നിന്നാണ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എംഎ റസാക്ക് മാസ്റ്ററും, സിപിഎ അസീസും, മറ്റും ചേർന്ന് സ്വീകരിച്ചത്. ഖാഇദെ മില്ലത്തിൽ നിന്നും പതാക ഏറ്റുവാങ്ങിയ പ്രതീതിയായിരുന്നു തനിക്കെന്ന് റസാഖ് മാസ്റ്റർ വ്യക്തമാക്കിയിരുന്നു.
ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയതിനു ശേഷമാണ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചത്.
In each of the branches; Flag day with excitement