കായക്കൊടി: യൂത്ത് കോൺഗ്രസ് കായക്കൊടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.


കേരളത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പാവപ്പെട്ടവരുടെ ലൈഫ് പദ്ധതി അട്ടിമറിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ കായക്കൊടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ പദ്ധതി അവതാളത്തിലായ കാര്യവും ചർച്ച ചെയ്യപ്പെട്ടു.
പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെട്ടു. പ്രശസ്ത ട്രൈനർ വിനോദ് കുമാർ പി.പി പഠന ക്ലാസ് നടത്തി. സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അർജുൻ കോവുക്കുന് അദ്ധ്യക്ഷത വഹിച്ചു.
കെ പി ബിജു, കൊരങ്കോട്ട് മൊയ്തു, പി പി മൊയ്തു,, ഹർഷാദ് കോരങ്കോട്ട്, വി പി ഷാഹിദ് , ജദീർ, ഒപി മനോജ്, ഇ ലോഹിതാക്ഷൻ മാസ്റ്റ്ർ , പ്രകാശൻ ചേറ്റുവയൽ സംസാരിച്ചു.
Constituency Conference; Criticism in the delegation