കക്കട്ടിൽ: വട്ടോളി ശിവ- ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ചോട്ടാ മാലിക്ക് എന്ന ചെറു ചിത്രീകരണം ജനശ്രദ്ധ പിടിച്ചുപറ്റി.


പ്രാദേശിക നാട്ടുകാരായ കലാകാരന്മാർ ഒരുക്കിയ 'ഛോട്ടാ മാലിക്' അഥവാ ഏറ്റവും ചെറിയ യജമാനൻ എന്ന ചെറു ചിത്രീകരണമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.
അധീശ ശക്തികൾക്കെതിരെയുള്ള ധീരോദാത്ത ചെറുത്ത് നിൽപ്പിന്റെയും, പോരാട്ടങ്ങളുടെയും നേർചിത്രങ്ങളും വർത്തമാനകാല അതിപ്രസരത്തിന്റെയും നേർക്കാഴ്ചകൾ വരച്ചു കാട്ടുന്നതായിരുന്നു ചിത്രീകരണം.
വട്ടോളി ദേശീയ ഗ്രന്ഥശാല വനിതാ വേദി സ്നേഹ കലയാണ് നേതൃത്വം നൽകിയത്. കെ കണ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രീകരണത്തിൽ നാട്ടുകാരായ സുരേഷ് ബാബു കൃഷ്ണാലയം, പ്രീത വേണു, വിനീത മനോജ്, സതി വട്ടോളി, ചാന്ദ്നി ശ്രീജിത്ത്, ശശികുമാർ, കെ എം രാജൻ കൊല്ലന് വെച്ച പറമ്പത്ത്, പ്രദീപൻ സി എച്ച്, ശ്രീധര വാര്യർ, പത്മനാഭൻ വട്ടോളി എന്നിവർ വേഷമിട്ടു.
മുമ്പ് ഇത്തരം ചിത്രീകരണങ്ങളും നാടകങ്ങളും മറ്റുകലാ പരിപാടികൾ കൊണ്ട് സജീവമായിരുന്നു നാട്ടിൻപുറം.
അതിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് നാട്ടുകാർ അവതരിപ്പിച്ച ഈ ചിത്രീകരണം. വലിയ സ്വീകാര്യതയാണ് നാട്ടുകാരിൽ നിന്നും ചിത്രീകരണത്തിന് ലഭിച്ചത്.
Chota Malik; An attention-grabbing presentation