കക്കട്ടിൽ: വിനോദ് വട്ടോളിയുടെ വട്ടോളി പി.ഒ, കക്കട്ടിൽ വഴി' എന്ന കവിതാ സമാഹാരം ഫെബ്രുവരി 26 ന് പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.


അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് വി.ആർ.സുധീഷ് പ്രശസ്ത കവി സോമൻ കടലൂരിനു നൽകി പ്രകാശനം നിർവ്വഹിക്കും.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പുസ്തകം പരിചയപ്പെടുത്തും. സംഗീത ആൽബം രാജഗോപാലൻ കാരപ്പറ്റ പ്രകാശനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ-സംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
Vinod Vatoli's poetry release on 26