വേളം: വേളം പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിനായി വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിൽ ഗൗപ്പുകൾ തമ്മിൽ കൂട്ടത്തല്ല്. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായെത്തിയ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി നിരവധി പേർക് പരിക്കേറ്റു.


ബുധനാഴ്ച രാത്രി എട്ടിന് വേളം അരബോൾ മദ്രസ്സയിൽ ചേർന്ന പഞ്ചായത്ത് കൗൺസിലൻ യോഗത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. വേളം പഞ്ചായത്തിൽ ശാഖാ കമ്മിറ്റി തെരഞ്ഞെടുപ്പിലും വിഭാഗീയത രൂക്ഷമായിരുന്നു.ഇതിന് ശേഷമാണ് പുത്തുർ മുഹമ്മദലി,വി കെ അബ്‌ദുല്ല,പി കെ സി അസീസ്,എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗവും, പി കെ ബഷീർ, മാണിക്കോത്ത് ബഷീർ,മലയിൽ കാസിം, മുന്നൂൽ മമ്മുഹാജി,എന്നിവരുടെ നേതൃത്വത്തിൽ എതിർ വിഭാഗവും തമ്മിലാണ് തർക്കം രൂക്ഷമായത്.
പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാവായ നാസറുദീനെ എസ് ഡി പി ഐ ക്കാർ കൊലചെയ്തിരുന്നു. നിലവിലെ ലീഗ് നേതൃത്വം കൊലപാതകികൾക് സഹായകരമായ നിലപാടെടുത്തു എന്ന ലീഗ് പ്രവർത്തകർ പറഞ്ഞു.
തുടർന്നാണ് വിഭാഗീയത രൂക്ഷമായത്.ഭാരവാഹി തിരഞ്ഞെടുപ്പിന് ഇരു ഗ്രൂപ്പുകളും തമ്മിൽ നിരവധി തവണ ചർച്ചചെയ്‌തെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്നാണ് പഞ്ചായത് കൗൺസിൽ ചേർന്നത്. ആറോളം കൗൺസിലർമാർക്ക് പരിക്കേറ്റതായും പറയുന്നു. ഇതിനിടെ ഒരു വിഭാഗത്തെ പുറത്താക്കി മദ്രസ്സയുടെ ഗെയിറ്റ് അടച്ച പുത്തുർ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള വിഭാഗം ബൂത്ത് പിടിച്ചെടുത്ത് ബാലറ്റുകൾ സീൽ ചെയ്തു എന്ന എതിർ വിഭാഗം ആരോപിച്ചു.
മുൻ തീരുമാനങ്ങളും ധാരണകളും തെറ്റിച്ചു കൊണ്ട് നടന്ന തെരഞ്ഞെടുപ്പ് അംഗീകരിക്കുകയില്ലെന്ന് എതിർ പക്ഷ നേതാക്കൾ പറഞ്ഞു.
Velam Panchayat League Council polls