---
title: "തിറ മഹോത്സവം;  തായനപ്പാറ കുട്ടിച്ചാത്തൻ പരദേവത ക്ഷേത്രത്തിൽ തിറമഹോത്സവം "
english_title: "Tira Mahotsavam; Thiramahotsavam at Thayanapara Kuttichathan Paradevata Temple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99551/tira-mahotsavam-thiramahotsavam-at-thayanapara-kuttichathan-paradevata-temple"
published_at: "2023-02-25T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9b8ef93c2e_kutty.jpg"
keywords: []
---

# തിറ മഹോത്സവം;  തായനപ്പാറ കുട്ടിച്ചാത്തൻ പരദേവത ക്ഷേത്രത്തിൽ തിറമഹോത്സവം 

> **Lead Summary:** **വേളം **: തായനപ്പാറ കുട്ടിച്ചാത്തൻ പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 15, 16 തീയതികളിൽ നടക്കും.

## Article Content

**വേളം **: തായനപ്പാറ കുട്ടിച്ചാത്തൻ പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 15, 16 തീയതികളിൽ നടക്കും.

മാർച്ച് ഒമ്പതിന് വൈകുന്നേരം ആറിന് കൊടിയേറ്റം. മാർച്ച് 15 ബുധനാഴ്ച രാവിലെ ഏഴിന് ഗണപതിഹോമം, എട്ടിന് കലവറനിറയ്ക്കൽ, ഉച്ചയ്ക്ക് 12-ന് സമൂഹസദ്യ, വൈകുന്നേരം നാലിന് സാംസ്കാരികപ്രഭാഷണം.

ഏഴിന് കളരിപ്പയറ്റ് ഒമ്പതിന് നൃത്തസംഗീതപരിപാടി. 16 വ്യാഴാഴ്ച രാവിലെ 11-ന് ഇളനീർവരവ്, 12-ന് മേലേരിവരവ്, വൈകുന്നേരം അഞ്ചിന് ആയുധവരവ്, ആറിന് പൂക്കലശംവരവ്, രാത്രി 11-ന് തൃശ്ശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം ‘ഉപ്പ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99551/tira-mahotsavam-thiramahotsavam-at-thayanapara-kuttichathan-paradevata-temple)