കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ എംഐയുപി ഗ്രൗണ്ടിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ട് പതിനഞ്ചിലേറെ വർഷം.


നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും അഥോറിറ്റി അറിഞ്ഞമട്ടില്ല. നേരത്തെ മുക്കത്ത് വയലിലെ സാംസ്ക്കാരിക നിലയത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് താൽക്കാലികമായി പ്രവർത്തിച്ച കാലത്താണ് ഇവിടെ പൈപ്പ് ലൈൻ വലിച്ചത്.
2008ൽ ഈ പൈപ്പ് ലീക്കായി വെള്ളം പാഴാവാൻ തുടങ്ങി.
പഞ്ചായത്ത് ഓഫിസ് 2004ൽ വടകര റോഡിൽ പുതിയ കെട്ടിടത്തിലേക്ക് മാറി. പക്ഷെ, 15 വർഷമായി കുടിവെള്ളം ഇവിടെ പാഴായിക്കൊണ്ടിരിക്കുന്നു.
സ്കൂൾ ഗ്രൗണ്ടിൽ കുടിവെള്ള പൈപ്പ് ലീക്കായി ചെളി നിറയുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന് കുറ്റ്യാടി എംഐയുപി സ്ക്കൂൾ പിടിഎ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ക്കൂളിലെ സൗജന്യ ടാപ്പ്നിർത്തലാക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിച്ച ശുഷ്ക്കാന്തി വെള്ളം പാഴാവാതിരിക്കുന്നതിലും ഉണ്ടാവണമെന്ന് കമ്മിറ്റി ഓർമിപ്പിച്ചു.
Water Authority's pipe burst; Drinking water has been wasted for 15 years