Mar 4, 2023 07:20 PM

 കുറ്റ്യാടി: ഒടുവില്‍ ഒന്നര പതിറ്റാണ്ടായി ചോര്‍ച്ച നേരിടുന്ന പൈപ്പ് ലൈന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ കണ്ടു. കുറ്റ്യാടി എംഐയുപി സ്‌ക്കൂള്‍ ഗ്രൗണ്ടിലെ ഭൂഗര്‍ഭ പൈപ്പിലെ ചോര്‍ച്ചയാണ് വാട്ടര്‍ അതോറിറ്റി അടച്ചത്.

സമീപത്തെ സാംസ്‌ക്കാരിക നിലയത്തില്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ച കാലത്താണ് ഇവിടേക്ക് ശുദ്ധജല വിതരണത്തിനായി പൈപ്പ് വലിച്ചത്.

2004ല്‍ പഞ്ചായത്ത് ഓഫിസ് മാറി. ഏതാണ്ട് 2008 മുതല്‍ ഈ പൈപ്പില്‍ ചോര്‍ച്ച വന്ന് ഗ്രൗണ്ടില്‍ വെള്ളമൊഴുകിയിരുന്നു. പല തവണ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

എംഐയുപി സ്‌ക്കൂള്‍ വാര്‍ഷികത്തിന് മുന്നോടിയായി ഗ്രൗണ്ട് നവീകരിക്കുന്നതിന്റെ ഭാഗമായി പിടിഎ കമ്മിറ്റി ഇക്കാര്യം വാട്ടര്‍ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

പേരാമ്പ്ര അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ നിര്‍ദേശപ്രകാരം ഓപ്പറേറ്റര്‍ ഗണേശന്റെ മേല്‍നോട്ടത്തില്‍ കരാറുകാര്‍ ശനിയാഴ്ച ഉച്ചയോടെ പൈപ്പിലെ ചോര്‍ച്ച അടച്ച് ഭദ്രമാക്കി

Finally, the authorities opened their eyes; the water authority closed the leaking pipeline

Next TV

Top Stories