കായക്കൊടി: പാചക വാതക വില വർധനവിനെതിരെ എൻ വൈ സി പ്രവർത്തകർ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.


ഗാർഹിക,വാണിജ്യ ഉപയോഗത്തിനുമുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.സി.പി. ജില്ലാ ജനറൽ സിക്രട്ടറി പ്രേംരാജ് കായക്കൊടി അഭിപ്രായപ്പെട്ടു.
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് എൻ.വൈ.സി നാദാപുരം ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച'അടുപ്പ് കൂട്ടി സമരം' ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിക്കുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡണ്ട് സനൽകൃഷ്ണൻ പൂമാലവീട് അദ്ധ്യക്ഷത വഹിച്ചു.
കെ.പ്രിയേഷ് ,സി.എച്ച്.ഷിനോജ്,കെ.ടി.കെ.വിനീഷ്,പി.പ്രകാശൻ,വി.പി. മനോജ് എന്നിവർ സംസാരിച്ചു
Increase in cooking gas prices; NYC workers gather fire and strike