കക്കട്ടിൽ: വട്ടോളി ഗവ. യുപി സ്കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു.


അംഗപരിമിതരുടെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.പി.സജിത അധ്യക്ഷത വഹിച്ചു.
കുന്നുമ്മൽ ഉപജില്ലയിൽ മികവിന്റെ കേന്ദ്രമായി ശോഭിച്ചുനിൽക്കുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യവും അനുദിനം പുരോഗതിയുടെ പാതയിലാണ്.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ കലാപ്രകടനങ്ങളും അമ്മയരങ്ങും കരോക്കെ ഗാനമേളയുംവേറിട്ട അനുഭവമായി.
ഹെഡ്മിസ്ട്രസ് എൻ.റംല റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.രതീഷ്, കെ.ഷിനു. കെ.കെ.സുനിൽകുമാർ, പി.ടി.എ.പ്രസിഡൻറ് കെ.സി.രാജീവൻ, എസ്.എം.സി ചെയർമാൻ കെ.കെ.ഷനിത്ത്, എം.പി.ടി.എ ചെയർപേഴ്സൺ കെ.എം.ധന്യ , സ്റ്റാഫ് സെക്രട്ടറി ടി.രമേശൻ പ്രോഗ്രാം കൺവീനർ രമേശ് ബാബു കാക്കന്നൂർ എന്നിവർ പ്രസംഗിച്ചു.
Sargadhvani; Vatoli Govt. Ninety Eighth Anniversary Celebration of UP School