---
title: "ഇനി പി ടി എസ്; പഞ്ചായത്ത് അംഗം ജോലിയിൽ പ്രവേശിച്ചു "
english_title: "Now PTS; Panchayat member joined the job"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101765/now-pts-panchayat-member-joined-the-job"
published_at: "2023-03-07T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ee27e283d_velamm.jpg"
keywords: []
---

# ഇനി പി ടി എസ്; പഞ്ചായത്ത് അംഗം ജോലിയിൽ പ്രവേശിച്ചു 

> **Lead Summary:** **വേളം**: വേളം ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.എം.നേതാവുമായ കെ.കെ.മനോജൻ ജോലിയിൽ പ്രവേശിച്ചു.

## Article Content

**വേളം**: വേളം ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.എം.നേതാവുമായ കെ.കെ.മനോജൻ ജോലിയിൽ പ്രവേശിച്ചു.

വടക്കുമ്പാട് ഗവ: എൽ.പി.സ്കൂളിൽ പി.ടി.എസ്.ആയാണ് ജോലിയിൽ പ്രവേശിച്ചത്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വന്തം വാർഡിനപ്പുറവും ജനകീയ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് എതൊരാളുടെയും അംഗീകാരവും, ആദരവും, സ്നേഹവും പിടിച്ചു പറ്റിയ വ്യക്തിത്വത്തിനുടമയാണ് മനോജൻ.

വാർഡിലെ ജനസമൂഹം തങ്ങളുടെ വാർഡ് മെമ്പറെ അഭിനന്ദിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101765/now-pts-panchayat-member-joined-the-job)