വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പുസ്തക പയറ്റ് സംഘടിപ്പിച്ചു.


കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പരിപാടിയാണ് പുസ്തക പയറ്റ്.
നിരവധി അധ്യാപകരും വിദ്യാർഥികളും പുസ്തകങ്ങൾ സംഭാവന ചെയ്തു.
വീടുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് പുസ്തകങ്ങൾ ആണ് സംഭാവന ചെയ്തത്.
പ്രധാന അധ്യാപിക പ്രഭാനന്ദിനി പുസ്‌തകങ്ങൾ ഏറ്റുവാങ്ങി.
കഥാകൃത്ത് നാസർ കക്കട്ടിൽ, അധ്യാപകരായ ഇ സവിത, കെ പി രജീഷ് കുമാർ , എ പ്രജീഷ്, വി ദിനേശൻ, ടി ഇ നന്ദകുമാർ,വി ഹാരിസ്,ലൈബ്രറി പ്രവർത്തകരായ അൻവിത, റിഹാ ഇശാൽ, മിഷ സനം,ഷഫുൽ ഖാദി എന്നിവർ സംസാരിച്ചു.
book piet; Vatoli contributed to the National Higher Secondary School Library