കുറ്റ്യാടി: അടുക്കത്ത് ക്രസന്റ് എഡ്യുക്കേഷണൽ & കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് സംഘടിപ്പിച്ചു.


അപേക്ഷ സമർപ്പിച്ച കുറ്റ്യാടി മേഖലയിലെ ഉദ്യോഗാർഥികൾക്കായാണ് മാർഗ്ഗ നിർദേശ ക്ലാസ് നടത്തിയത്.
ഈ വർഷം 1015 പരീക്ഷകൾ നടത്താനാണ് പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.
അസ്ലം മുപ്പറ്റ, ഷമീം കണ്ണോത്ത്, കെ.പി. അസ്ലം, കെ.കെ. മുഹമ്മദ് ഷരീഫ്, ടി.കെ.സുബൈർ സംസാരിച്ചു . വി.കെ. റാസിഖ് ക്ലാസിന് നേതൃത്വം നൽകി.
PSC class; Notably Crescent Educational & Cultural Forum