കായക്കൊടി: ആയിഷ അബ്ദുല്‍ മജീദിന്റെ കവിതാ സമാഹാരം 'ഓര്‍മകള്‍ പെയ്യുമ്പോള്‍' പട്ടര്‍കുളങ്ങരയില്‍ പ്രകാശനം പെയ്തു.


സജീവന്‍ മൊകേരി പ്രകാശനം ചെയ്ത പുസ്തകം കെ. പ്രേമന്‍ ഏറ്റുവാങ്ങി. പട്ടര്‍കുളങ്ങര സ്വദേശിയായ ആയിഷയുടെ ആദ്യ പുസ്തകമാണ് ഓര്‍മകള്‍ പെയ്യുമ്പോള്‍.
പ്രകാശനത്തോട് അനുബന്ധിച്ച് കവിസമ്മേനവും നടന്നു. പട്ടര്‍കുളങ്ങര എല്‍പി സ്‌ക്കൂളില്‍ പുലരി റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.കെ ശശി അധ്യക്ഷയായിരുന്നു.
സരിത മുരളി, കെ.പി ബിജു, വി.കെ വത്സരാജ്, പി.കെ സുകുമാരന്‍ സംസാരിച്ചു. കവി സമ്മേളനത്തില്‍ സോണി കുമ്പളച്ചോല, രവീന്ദ്രന്‍ തളിയില്‍, പുഷ്പ ഹരിദാസ് പങ്കെടുത്തു.
When the memories rain; Ayesha Abdul Majeed's poetry collection released