കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോട്ടോറിസം അവഗണനയിൽ.
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
2008ലാണ് ജാനകി കാടിനെ ഇക്കോ ടൂറിസം സെൻറർ ആയി പ്രഖ്യാപിച്ചത്. കാടിൻറെ കവാടം കണ്ടാൽ തന്നെ അവഗണനയുടെ സൂചനകൾ മനസ്സിലാക്കാം.
അക്ഷരങ്ങളും ചിത്രങ്ങളും മങ്ങിയ ശില്പ ബോർഡും ചായം തേക്കാത്ത നിലയിലാണ്. പ്രകൃതി സ്നേഹികൾ ഏറെ ഇഷ്ടപ്പെടുന്ന മുളച്ചങ്ങാടം ചിത്രം മ്യൂസിയം തുടങ്ങിയവ ഇല്ലാതായി.
ആദ്യകാലത്ത് ഉണ്ടായിരുന്ന വനയാത്ര, പുഴയിൽ കുളി, ഫിഷിംങ്, ഭക്ഷണ സൗകര്യം, ചിത്രശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം, തുടങ്ങിയ പല വിനോദങ്ങളും ഇല്ലാതായി.
in neglect; Janakikkad aside from ecotourism