കുറ്റ്യാടി: കുറ്റ്യാടിയുടെ അഭിമാനമായി പുതിയ താരോദയം.ഉത്തർ പ്രദേശിലെ ജോൻപൂരിൽ വെച്ചു നടന്ന ദേശീയ അന്തർ സംസ്ഥാന യൂണിവേഴ്സിറ്റി കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അടുക്കത്തെ ഹിഷാം ബഷീർ നാടിന്റെ താരമായി.


മലബാർ കൃസ്ത്യൻ കോളേജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ഹിഷാം,മടപ്പള്ളി ഗവ: കോളേജിൽ പോസ്റ്റ് ഗ്രാഡുവേഷന് പഠിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
അടുക്കത്തെ പാറക്കൽ ബഷീർ,സക്കീന എന്നിവരുടെ മകനാണ് ഹിഷാം. രണ്ട് സഹോദരിമാരുണ്ട്.
The new dawn; Hisham Basheer is the pride of Kuttyadi