കുറ്റ്യാടി: കക്കട്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി സഹകരണ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പുതിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്. പുട്ടുപൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, അച്ചാർ തുടങ്ങിയവയാണ് ഉത്പാദിപ്പിക്കുന്നത്. ശനി വൈകുന്നേരം മൂന്നിന് മുള്ളമ്പത്ത് നാളികേര കോംപ്ലക്സിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും.


ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷതവഹിക്കും. വിതരണ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിക്കും. യൂണിറ്റ് സ്വിച്ച് ഓൺ വടകര അസിസ്റ്റൻറ് രജിസ്ട്രാർ പി.ഷിജു നിർവഹിക്കും. വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ ഉൽപ്പന്നങ്ങൾ ഉടൻതന്നെ വിപണിയിൽ ഇറക്കുമെന്ന് ചെയർപഴ്സൺ എ.കെ.നാരായണി. ഡയറക്ടർ വി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ അറിയിച്ചു.
new food products to market; Vadakara Taluk Primary Cooperative Marketing Society