കുറ്റ്യാടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കൺവൻഷൻ ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന ആശുപത്രിയായിരുന്നു കുറ്റ്യാടി. ഗൈനക്കോളജി ഡോക്ടർമാരുടെ അഭാവത്തിൽ സാധാരണക്കാർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
സൗകര്യങ്ങളുണ്ടായിട്ടും ഗൈനക്കോളജി ഡോക്ടറുടെ അഭാവം വളരെ ഗൗരവകരമാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഇ.എം.അസ്ഹർ അധ്യക്ഷനായി. പി.പി.ദിനേശൻ, വി.കെ.ഇസഹാക്ക്, ജി.കെ.വരുൺകുമാർ, കെ.കെ.ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാല്‍, എ.കെ.വിജീഷ്, അനൂജ് ലാല്‍, വി.വി.ഫാരിസ്, കെ.വി.സജീഷ്, കെ.ബവീഷ്, വി.വി.നിയാസ്, പി.അലി, ടി.ശ്രീരാഗ്, ടി.അശ്വിൻ എന്നിവർ സംസാരിച്ചു.
Gynecologist should be appointed; Kuttyadi Constituent Youth Congress Convention