കക്കട്ടിൽ: വൈക്കോൽ ലോറിക്ക് തീപിടിച്ചു. കക്കട്ടിൽ- കൈവേലി റോഡിൽ കയക്കൂലിൽ വെച്ചാണ് വൈക്കോൽ ലോറിക്ക് തീ പിടിച്ചത്. നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാസേന തീ അണക്കുകയായിരുന്നു.


സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നികേഷ് ഇ കെ, സുകേഷ് കെ ബി, ജിഷ്ണു ആർ, ഷിജു കെ എം, സജീഷ് എം, ലിനീഷ് എംകെ എന്നിവർ അണ ച്ചു. നിസാര പൊള്ളലേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
The lorry caught fire; Agni Raksha Sena as rescuers