കുറ്റ്യാടി: കുന്നുമ്മൽ സി.എച്ച്.സി യിൽ പ്രവർത്തിക്കുന്ന സി.ഡി.എം.സി യിൽ വച്ച് രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.കോഴിക്കോട് ഡി.പി.എം ഡോക്ടർ നവീൻ സംഗമം ഉൽഘാടനം ചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു.


മെഡിക്കൽ ഓഫീസർ ഡോക്ടർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റി ഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ.കെ ലീല,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എം.പി കുഞ്ഞിരാമൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിനേശൻ കെ.ഒ, വിശ്വൻ മാസ്റ്റർ,കുന്നുമ്മൽ പഞ്ചായത്ത് അംഗം വനജ ഒതയോത്ത്, എച്ച്.എം.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സയ്ക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ശിശു രോഗ വിദഗ്ദ ഡോക്ടർ ഷഹീന പി ക്ലാസെടുത്തു.240 കുട്ടികളാണ് നിലവിൽ കുന്നുമ്മൽ സി.ഡി.എം.സി യിലെ സേവനങ്ങൾ പ്രയോജന പെടുത്തുന്നുണ്ട്. ഫിസിയോ തെറാപ്പിസ്റ്റ് അജന്യ നന്ദി പറഞ്ഞു.
Parents meeting; CDMC Kunnummal Block Panchayat