കുറ്റ്യാടി: കടിയങ്ങാട് തണല്‍ സ്‌കൂളിലെ സനു രാജും നാഫിസും സംസ്ഥാന സെറിബ്രല്‍ പാള്‍സി അത്‌ലറ്റിക്‌സ് മത്സരത്തിലേക്ക്.


പൂനൂര്‍ ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ സെറിബ്രല്‍ പാള്‍സി അത്‌ലറ്റിക്‌സ് മീറ്റ് സ്റ്റേറ്റ് ടീമിലേക്കുള്ള ജില്ലാ സെലക്ഷന്‍ ക്യാമ്പിലാണ് ഇരുവരും സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കുറുവന്തേരി ഇളയിടം രാജന്റെയും സീനയുടെയും മകന്‍ സനുരാജ് ഡിസ്‌കസ്‌ത്രോ, ജാവലിന്‍ ത്രോ മത്സരത്തിലും പാലേരി ചെറിയ കുമ്പളം ചാലക്കര മീത്തല്‍ മുഹമ്മദ് റാഫിയുടെയും സീനത്തിന്റെയും മകന്‍ നാഫിസ് ക്‌ളബ് ത്രോ, ജാവലിന്‍ ത്രോ മത്സരത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും കേരള സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷനും സംയുക്തമായാണ് ജില്ലാ സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
Sanuraj and Nafis to State Cerebral Palsy Athletics Competition