കുറ്റ്യാടി: യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യുഎസ്എസ് മാതൃകാ പരീക്ഷ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി.


കെവികെഎംഎം യുപി സ്‌കൂള്‍ ദേവര്‍കോവില്‍, എംഐ യുപി സ്‌കൂള്‍ കുറ്റ്യാടി, എംഎഎം യുപി സ്‌കൂള്‍ അടുക്കത്ത്, എഎം യുപി സ്‌കൂള്‍ ചങ്ങരോത്ത്, സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി, ചേരാപുരം യുപി സ്‌കൂള്‍ തുടങ്ങിയ ഉപജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ വെച്ച് നടത്തിയ പരീക്ഷകളില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കെ എസ് ടി യു കോഴ്‌ക്കോട് റവന്യു ജില്ലാ സെക്രട്ടറി കെ.പി.ശംസീര്‍, വടകര വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് പി.വി.നൗഷാദ്, ഉപജില്ല ഭാരവാഹികളായ ടി.പി.സാജിദ്, എ.ഷരീഫ്, സി.മുഹമ്മദ് ഫാസില്‍, ശിഹാബ് കന്നാട്ടി, എ.പി.മുനീര്‍, സി.വി.സാലിഹ്, കെ.പി ഇല്ല്യാസ്, എ.സറീന, ഷൈബിന, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The USS Scholarship Model Test; Kerala School Teachers Union