തൊട്ടിൽപ്പാലം: പക്രന്തളം വയനാട് ചുരത്തിൽ ചുങ്കക്കുറ്റിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിച്ചു. ചുരം റോഡ് സൈഡിൽ നിന്ന് ആരംഭിച്ച തീ അതിവേഗം മറ്റ് സമീപ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ചുരം വഴിയുള്ള യാത്രക്കാരിൽ ഒരാളാണ് ഉടൻ തന്നെ നാദാപുരം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത്.

റോഡിന് സമീപത്തുള്ളത് ഫയർ ഫോഴ്സിന്റെ MTU വാഹനത്തിൽ നിന്ന് വെള്ളം ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളിലേക്ക് പടർന്നത് ഫയർ ബീറ്റേഴ്സ് ഉപയോഗിച്ച് അടിച്ച് കെടുത്തുകയും ചെയ്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞു.
അസ്സി. സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാർ , സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ എം പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒ അനീഷ്, ഡി അജേഷ് , കെ ബി സുകേഷ്, സി.എം. ഷിജു എന്നീ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തൊട്ടിൽപ്പാലം പോലീസ്, കുറ്റ്യാടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ചുരം ഡിവിഷൻ പ്രവർത്തകർ , ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ , നാട്ടുകാർ ചേർന്ന് തീയണച്ചു.
A forest fire broke out at Chungakutty in Pakrantalam pass