കായക്കൊടി: (kuttiadi.truevisionnews.com) 'ലഹരിക്കെതിരെ ജനകീയ പോരാട്ടം ' സന്ദേശമുയര്‍ത്തി മനുഷ്യ ചങ്ങലയോടെ പൂത്തറ ഗ്രാമീണ യുവജന കലാസമിതിയുടെ (ജിവൈകെഎസ് ) 50ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പോലീസ് എക്‌സ്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.


വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാടക സംവിധായകന്‍ മനോജ് നാരായണന്റെയും നാടക രാജയിതാവ് വിനീഷ് പാലിയാടന്റെയും നേതൃത്വത്തില്‍ 'കളിപ്പാന്തല്‍ 2025' പേരില്‍ കുട്ടികളുടെ ക്യാമ്പും സംഘടിപ്പിച്ചു. വി.പി ഗിരീഷന്‍, വിനീഷ് പാലയാട്, എം ചന്ദ്രന്‍, സി.എം രാജന്‍, പി. രവീന്ദ്രന്‍, കെ.കെ ഷിജിന്‍, റികേഷ്, സത്യന്‍, നിര്‍മല്‍ എന്നിവര്‍ മനുഷ്യ ചങ്ങലയ്ക്ക് നേതൃത്വം നല്‍കി.
GYKS anniversary celebration begins with human chain