May 7, 2025 11:00 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലക്കെതിരെ ലീഗിലെ ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തി.

നടപടി നേരിട്ട ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ ആണ് പ്രകടനം നടത്തിയത്. മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി കെ.സി മുജീബ് റഹ്മാനെ സസ്പെൻ്റ് ചെയ്തതിലാണ് പ്രതിഷേധം.

ചെറുപ്പം മുതൽ എം എസ് എഫിന്റെ പ്രവർത്തനകാലം തൊട്ട് ഇന്ന് ഇതുവരെ മുസ്ലിം ലീഗിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനെതിരെ യാതൊരു കാരണവും ബോധിപ്പിക്കാതെ നോട്ടീസ് പോലും നൽകാതെ നടപടി എടുത്തിരിക്കുകയാണെന്നും അതിനെതിരെയും പാർട്ടിയുടെ തെറ്റായ നയങ്ങളിൽ നിന്ന് നേരായ വഴിക്ക് കൊണ്ട് വരുന്നതിനും വേണ്ടിയാണ് ജനാതിപത്യ രീതിയിലുള്ള ഈ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു.

ഒരു പാർട്ടി ജനാതിപത്യരീതിയിൽ നിന്ന് വ്യതിചലിച്ച് ഏതെങ്കിലും കുടുംബത്തിനോ വ്യക്തികൾക്കോ അല്ലെങ്കിൽ ആരുടെയെങ്കിലും താല്പര്യത്തിന് വേണ്ടിയോ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട ബാധ്യതയുണ്ടെന്നും പ്രതിഷേധ പ്രസംഗത്തിൽ പറഞ്ഞു.

വേളത്തെ മുസ്ലിം ലീഗിലെ ആഭ്യന്തര വിഷയങ്ങൾ കൂടുതൽ വഷളാവുകയാണ് . മുൻ എം എൽ എ പാറക്കൽ അബ്ദുല്ല, ലീഗ് നേതാവ് പി എം എ സലാം എന്നിവരെ പേര് എടുത്തു വിളിച്ചു കോണ്ട് വിമർശിച്ചാണ് പ്രകടനം നടന്നത്. പ്രാദേശിക ലീഗിന്റെ മുതിർന്ന നേതാക്കൾ തന്നെയാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.

muslim league Protest against MLA ParakkalAbdullah Velom panchayath kuttiadi

Next TV

Top Stories










News Roundup