നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല, ഈന്തുംകാട്, കമ്മായി, താനിയുള്ളപൊയിൽ, മുള്ളമ്പത്ത് എന്നീ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. 13 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കൊതുക് സാന്ദ്രത പഠനം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പനി സർവ്വേ, ഇൻഡോർ സ്പേസ് സ്പ്രേയിങ്, ആരോഗ്യ ബോധവൽക്കരണം ഉൾപ്പെടെയുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ഊർജ്ജിതമായി രംഗത്തുണ്ട്.
കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു പിന്നിൽ വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, പേശികൾക്കും സന്ധികൾക്കും വേദന എന്നിവ അനുഭവപ്പെട്ടാൽ കൃത്യമായ രോഗനിർണയം നടത്തി ചികിത്സയ്ക്ക് വിധേയമാകണമെന്നും, ആഴ്ചയിൽ ഒരിക്കൽ വീടുകളിൽ ഡ്രൈ ഡേ ആചരിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പരിപാടികളിൽ സഹകരിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ.ഷാരോൺ.എം.എ. അറിയിച്ചു
Dengue fever spreading Naripatta Kumbalachola Health Department alert