കുന്നുമ്മൽ: (kuttiadi.truevisionnews.com) അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ശോഭ അധ്യക്ഷയായി.


ഏരിയാ സെക്രട്ടറി കെ പി ശോഭ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സുമംഗല സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി എം ഗീത ചർച്ചക്ക് മറുപടി നൽകി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ രാജൻ, മണലിൽ രമേശൻ എന്നിവർ സംസാരിച്ചു. അനിഷ നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ ശോഭ(പ്രസിഡൻ്റ്), കെ പി ശോഭ (സെ ക്രട്ടറി), വൽസമ്മ ഡാനിയേൽ (ട്രഷറർ).
Anganwadi Workers and Helpers Association organized area convention