തൊട്ടിൽപ്പാലം: സഹകാരിയും കേരള സഹകരണസർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സ്ഥാപകാംഗവുമായ എം.സി. നാരായണൻ നമ്പ്യാരെ ആദരിച്ചു. സഹകരണ പെൻഷനേഴ്‌സ് അസോസിയേഷൻ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചത്.
സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറി കെ. രാഘവൻ, താലൂക്ക് സെക്രട്ടറി ഇ.വി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു
Associate; MC Narayanan honored Nambiar