വേളം: പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 100 തൊഴില്‍ ദിനം ഉറപ്പ് വരുത്തണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു.


കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.പി.മോളി അധ്യക്ഷത വഹിച്ചു. പി.വത്സന്‍, ബീന കോട്ടേമ്മല്‍, എം. ഷിജിന. പി.പി.ചന്ദന്‍ എന്നിവര്‍ സംസാരിച്ചു.
NREG Workers; Employment should be guaranteed to all employers