മരുതോങ്കര: മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി മരുതേരി ജലനിധി പദ്ധതിയുടെ പൈപ്പ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പൈപ്പ് തകര്‍ത്തത്. ഇതോടെ പ്രദേശത്തെ 50 വീട്ട്കാര്‍ക്ക് വെള്ളം മുടങ്ങി. കിണറില്‍ നിന്നു ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് അടിച്ചു തകര്‍ത്തത്.

കിണറിന് മുകളിലെ സ്‌ളാബുകള്‍ മാറ്റിയ നിലയിലാണ്. മദ്യകുപ്പികളും സിഗരറ്റ് അവശിഷ്ടങ്ങളും കിണറ്റില്‍ തള്ളിയതായും പരാതിയുണ്ട്. ഇന്നലെ രാവിലെ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് പൈപ്പ് തകര്‍ത്തത് കണ്ടത്.
തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിതരണം പുനസ്ഥാപിക്കണമെന്നും പ്രതികളെ കണ്ടെത്തി നടപടി എടുക്കണമെന്നും ഗുണഭോക്തൃ ഫോറം ആവശ്യപ്പെട്ടു.
Complaint that anti-social elements destroyed the pipe