കുറ്റ്യാടി: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റ്യാടി പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി. പഞ്ചാത്തില്‍ 55 കുടുംബങ്ങളുടെ വീട് നിര്‍മാണമാണ് രണ്ടാം ഘട്ടത്തില്‍ ആരംഭിച്ചത്.


നിര്‍മാണം പൂര്‍ത്തിയായ ഊരത്ത് നസീമ മൂസ, അമ്പലക്കണ്ടി അജിത രാജന്‍ എന്നിവരുടെ വീടിന്റെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ് അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ എ.ടി.ഗീത, സി.കെ.സുമിത്ര, ഹാഷിം നമ്പാട്ടില്‍, കെ.പി.ശോഭ, ജുഗുനു തെക്കയില്‍, എം.പി.കരീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കുന്നുമ്മല്‍ കണാരന്‍, ശ്രീജേഷ് ഊരത്ത്, പി.സി.രവീന്ദ്രന്‍, കെ.കെ.മനാഫ്, അസ്ഹര്‍ ഊരത്ത്, ശിഹാദ് ഊരത്ത്, ബാബു, ജ്യോതി ലക്ഷമി, ബിനില എന്നിവര്‍ സംസാരിച്ചു.
Kuttyadi Panchayat handed over the keys to the houses under the Life Housing Project