കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാല്‍, ഒടേരിപ്പൊയിൽ പ്രദേശങ്ങളില്‍ വീണ്ടും കാട്ടാന ശല്യം. 3 ദിവസം മുന്‍പ് കാട്ടാനക്കൂട്ടം എത്തി കൃഷിനാശം വരുത്തിയ പൊയിലോംചാല്‍ പുത്തന്‍പീടിക മലയില്‍ ഇന്നലെ രാത്രി വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു.


കടത്തലക്കുന്നേല്‍ ആന്റണിയുടെ സ്ഥലത്തെ കുലച്ച 31 തെങ്ങുകള്‍, 200 വാഴ, 10 ഗ്രാമ്പു, 12 ജാതി, 100 കമുക് എന്നിവ നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ആനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
ആന്റണി നേരത്തെ താമസിച്ചിരുന്ന വീടിന്റെ മുറ്റത്തെ വാഴയും കാട്ടാന നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് ഓടിച്ചു.
കടത്തലക്കുന്നേല്‍ ചാക്കോ, വര്‍ഗീസ്, ഐക്കരപറമ്പില്‍ പ്രഭാകരന്‍, ആലപ്പാട്ട് ജോണി, തോമസ്‌കുട്ടി എന്നിവരുടെ സ്ഥലത്തെ വാഴകളും തെങ്ങും, കമുകും, ഗ്രാമ്പു, ജാതി മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ഇവയ്ക്ക് പുറമേ കാട്ടുപന്നി, കുരങ്ങ്, ചെന്നായ, പട്ടിപ്പുലി, കാട്ടാട്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു.
Residents of Kavilumpara panchayat are struggling with forest disturbance