കക്കട്ടിൽ: വജ്രജൂബിലി നിറവിൽ എത്തിയ കേരളാ ശാസത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന് കക്കട്ടിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ശനിയാഴ്ച്ച രാവിലെ കക്കട്ട് പുത്തലത്ത് കോംപ്ലക്സിൽ തുടങ്ങി.

ഡക്കാൻ ക്രോണിക്കിൾ ഹൈദരാബാദ് എക്സിക്യൂട്ടീവ് എഡിറ്റർ കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എം ഗീത അധ്യക്ഷയായി. കേന്ദ്രനിർവാഹക സമിതി അംഗങ്ങളായ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, കെ ടി രാധാകൃഷ്ണൻ പി കെ ബാലകൃഷ്ണൻ എന്നിവർ രണ്ട് ദിവസങ്ങളിലായി പങ്കെടുക്കുന്നുണ്ട്.
സ്വാഗതസംഘം കൺവീനർ സി പി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ജോ. സെക്രട്ടറി പി ബിജു ,ജില്ലാ വൈസ്പ്രസിഡണ്ട് ശ്യാമ എസ് പി എം വിനോദ് കുമാർ, ജില്ലാ ട്രഷറർ കെ ദാസാനന്ദൻ,നാരായണൻ കുട്ടി കെ എസ്,മനോജ്കുമാർ വി എന്നിവർ സംസാരിച്ചു.
"മാലിന്യ പരിപാലനം തദ്ദേശ ഭരണ സ്ഥാപനവും സമൂഹവും" എന്ന വിഷയത്തിൽ ചർച്ച നടക്കും. നാളെ വൈകിട്ട് സമ്മേളനം സമാപിക്കും.
Kerala Sasatra Sahitya Parishad Vajra Jubilee District Conference has started