കുറ്റ്യാടി: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച മോര്‍ച്ചറി ചൊവ്വ രാവിലെ ഒമ്പതിന് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനംചെയ്യും. 15.38 ലക്ഷം രൂപ ചെലവില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മോര്‍ച്ചറി നവീകരിച്ചത്.


ഇന്‍ക്വസ്റ്റ് നടപടിക്കായി പ്രത്യേക മുറിയും ഫ്രീസര്‍ സംവിധാനവും പെതുജനങ്ങള്‍ക്കായി ശൗചാലയവും ഇരിപ്പിടവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ആബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് താമസിക്കാന്‍ മുകളിലത്തെ നിലയില്‍ മുറിയും ഒരുക്കിയിട്ടുണ്ട്.
നാദാപുരം, കുറ്റ്യാടി പേരാമ്പ്ര മണ്ഡലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഏക താലൂക്ക് ആശുപത്രിയാണ് കുറ്റ്യാടിയിലേത്. 2005-ല്‍ ആരംഭിച്ച മോര്‍ച്ചറി കെട്ടിടത്തിന്റെ അസൗകര്യം മനസ്സിലാക്കിയാണ് ബ്‌ളോക്ക് പഞ്ചായത്ത് കെട്ടിടം നവീകരിച്ചത്.
Opening tomorrow; Inauguration of Kuttyadi Taluk Hospital Mortuary