കുറ്റ്യാടി: ആരോഗ്യ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും, വികസന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിൽ കേരളം മികച്ച മുന്നേറ്റമാണ് നടത്തുന്ന തെന്നും ബിനോയ് വിശ്വം എം.പി. മരുതോങ്കര പഞ്ചായത്തിലെ കോതോട് തൂവ്വാട്ട പൊയിലിൽ രാജ്യസഭ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഗവ: ഹോമിയോ ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്രത്തിലെ മികച്ച ചികിത്സ രീതികളിൽ ഹോമിയോപ്പതിക്ക് ഏറെ പ്രസക്തിയുണ്ടെന്നും ബിനോയി വിശ്വം പറഞ്ഞു.ചടങ്ങിൽ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി ഗവാസ്, സി.എം യശോദ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി.ബാബുരാജ്, ഡെന്നീസ് തോമസ്സ്, തോമസ് കാഞ്ഞിരത്തിങ്കൽ, റീന വി.പി, ഡി.പി.എം.എൻ എം ഡോ: അനീന പി.ത്യാഗരാജ്, ടി.പി കുമാരൻ, കെ.ആർ.ബിജു, കെ.പിനാണു, കെ.സി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Benoy rocked the universe; Maruthongara Govt: Homeo hospital will have its own building